B R Shetty Reveals About Financial Irregularities<br />കടബാധ്യത തീര്‍ക്കാനായി ഗള്‍ഫിലെത്തി വന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് ശതകോടീശ്വരനായി വളര്‍ന്ന ബി.ആര്‍ ഷെട്ടി ഇതാ വീണ്ടും കടക്കെണിയിലകപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദശം നല്‍കി. ഇപ്പോഴിതാ,എന്‍.എം.സി ഹെല്‍ത്ത് കെയറിലും യു.എ.ഇ എക്‌സ്‌ചേഞ്ചിലും വ്യാപക സാമ്പത്തികക്രമക്കേടുകള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബി.ആര്‍ ഷെട്ടി